താമരശേരി: താമരശ്ശേരി പരേതനായ കുരിക്കൾ തൊടുകയിൽ കെ.ടി അബൂബക്കർ ഹാജി (കെ.ടി.എച്ച്) യുടെ മകൻ കത്തറമ്മൽ താമസിക്കും കെ.ടി ഹംസ (58) നിര്യാതനായി. താമരശ്ശേരിയിലെ കെ ടി എച്ച് ഫർണിച്ചർ ഷോപ്പിൻ്റെ ഉടമയാണ്.
ഭാര്യ: സുഹറ.
മക്കൾ: സാബിത്, സഹദ്, ഷഹീദ്, സാലിം.
സഹോദരങ്ങൾ: പരേതനായ ജാഫർ,
പി വി അബ്ദുൽ അസീസ് (അമ് ല സൂപ്പർ മാർക്കറ്റ് ചുങ്കം), പി വി അബ്ദുൽ കരീം, , പാത്തുമ്മ, ആയിശ, മറിയ, സൈന, റംല, ഷാഹിന, ബുഷ്റ, റൈഹാനത്ത്.
സഹോദരൻ ജാഫർ കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരം ഉംറ നിർവ്വഹിക്കാൻ പോയ അവസരത്തിൽ സൗദിയിൽ വെച്ചായിരുന്നു മരണപ്പെട്ടത്.
മയ്യത്ത് നിസ്കാരം രാത്രി 8.30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ
