കോട്ടയം എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു. സമീപത്തെ തോട്ടിലേക്കാണ് അമോണിയ പൂര്‍ണമായും ഒഴുകിയത്. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ഇയാളെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു.
എലിക്കുളം മഞ്ചക്കുഴി ഭാഗത്ത് കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തമ്പലക്കാട് ആര്‍കെ റബേഴ്സില്‍ നിന്നും റബര്‍ പാല്‍ കയറ്റി വരികയായിരുന്നു ലോറി. ലോറിയിലെ അമോണിയ ചേര്‍ന്ന റബര്‍ പാല്‍ തോട്ടിലേക്ക് ഒഴുകുന്നുണ്ട്. ഇതേത്തുടര്‍ന്ന് തോട്ടിലെ മീനുകള്‍ ചത്തുപൊങ്ങി.
മഞ്ചക്കുഴി തോടിന് സമീപം കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്നും ആരും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും പഞ്ചായത്ത്- ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വെള്ളത്തിന് ഗന്ധമോ, നിറം മാറ്റമോ ശ്രദ്ധയില്‍ പെട്ടാല്‍ കിണര്‍ തേകുകയും, ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് കിണര്‍ ശുദ്ധീകരിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്
