താമരശ്ശേരി .മാലിന്യ മുകത നവകേരളം എന്ന കാമ്പയിനിന്റെ ഭാഗമായി തീവ്ര ശുചീകരണ യജ്ഞം ആരംഭിച്ചു.
താമരശ്ശേരി പഞ്ചായത്തിലെ മുഴുവൻ വീടുകൾ,റോഡുകൾ തോടുകൾ സ്ഥാപനങ്ങൾ എന്നിവ മാലിന്യ മുകതമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ 10 വരെ നടത്തുന്ന ക്ലീനിംഗ് ഡ്രൈവിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി.അബ്ദുറഹിമാൻ നിർവ്വഹിച്ചു. തദവസരത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ. എ. അരവിന്ദൻ ,വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി. അയ്യൂബ് ഖാൻ , മുൻ ഇന്ത്യൻ വോളി ബോൾ ക്യാപ്റ്റൻ കിഷോർ, എ.പി. മൂസ്സ, എ.സി.രവികുമാർ, റഷീദ് പാലക്കൽ, എന്നിവർ ആശംസകൾ നേർന്നു. വിവിധ വാർഡുകളിലായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവി മജ്ജിത കുറ്റിയാക്കിൽ, സജിത് എ.പി. മുസ്തഫ എ.പി. ശ്രീമതി വള്ളി, ബുഷ്റ അഷ്റഫ് റംല ഖാദർ, ഖദീജ സത്താർ എന്നിവർ നേതൃത്വം നൽകി
