Trending

ഇന്നലെ തെങ്ങ് വീണ് തകർന്ന വീടിന് മുകളിലേക്ക് ഇന്ന് മറ്റൊരു തെങ്ങ് കൂടി വീണു




താമരശ്ശേരി: ഇന്നലെ രാത്രി തെങ്ങ് വീണ് തകർന്ന വീടിന് മുകളിലേക്ക് ഇന്ന് വീണ്ടും മറ്റൊരു തെങ്ങ് കൂടി വീണു. 

പൂക്കോട് തിയ്യരു തൊടുകയിൽ താമസിക്കുന്ന കുറ്റിക്കാട്ടിൽ ഹാരിഫിന്റെ വീടിന് മുകളിലേക്കാണ് അടുത്ത പറമ്പിലെ തെങ്ങുകൾ വീണത്.

ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴയിൽ തെങ്ങ് വീണ് വീടിൻറെ ഒരു ഭാഗം ഭാഗികമായി തകർന്നിരുന്നു. ആ തെങ്ങ് രാത്രിയോടെ തന്നെ നാട്ടുകാർ ചേർന്ന് മുറിച്ചുമാറ്റി. തുടർന്ന് ഇന്ന് വീണ്ടും മറ്റൊരു തെങ്ങ് കൂടി വീടിൻ്റെ ഇതേ ഭാഗത്തേക്ക് തന്നെ വീണത്. ഇതോടെ വീടിന് കൂടുതൽ കേടുപാടുകൾ സംഭവിച്ചു.

Post a Comment

Previous Post Next Post