നിയമതട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ അഖിൽ സജീവ് പത്തനംതിട്ട പൊലീസിന്റെ കസ്റ്റഡിയിൽ. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സി ഐ ടി യു ഓഫീസിൽ നിന്ന് ഫണ്ട് തട്ടിച്ച കേസിലാണ് അഖിലിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഡിവൈഎസ് പിയുടെ നേതൃത്വത്തിലുള്ള സംഘം അഖിൽ സജീവിന്റെ ചോദ്യം ചെയ്യുകയാണ്.