Trending

സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു



താമരശ്ശേരി: തണൽ വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മ അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ഹെൽപ്പിംങ് ഹാൻറ്സ് ചാരിറ്റബിൾ ട്രസ്റ്റുമായി  ചേർന്ന് സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. 200 ൽ കൂടുതൽ ആളുകൾ പങ്കെടുത്ത   പരിപാടി താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: കെ അബ്ബാസ് ഉദ്ഘാടനം ചെയ്തു. കെ.കെ.സിദ്ധീഖ് അദ്ധ്യക്ഷനായിരുന്നു താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻമുഖ്യാതിഥിയായിരുന്നു ഡോ: അലി സാബിത് (ഗവ മെഡിക്കൽ കോളേജ് തൃശ്ശൂർ) ഡോ: ഹിറാഷ്, ഡോ: നിദ ബഷീർ, വട്ടക്കുണ്ട് മഹല്ല് പ്രസിഡണ്ട് എ പി മോയിൻകുട്ടി ഹാജി, സെക്രട്ടറി ഹംസ മാസ്റ്റർ, ചെമ്പ്ര മഹല്ല് കമ്മറ്റി പ്രസിഡണ്ട് പി.കെ.ഹുസൈൻകുട്ടി ഹാജി, വി.കെ.അബ്ദുറഹിമാൻ താഴ്ത്തലത്ത് മഹല്ല് കമ്മറ്റി ഭാരവാഹി ഉസ്മാൻ മാസ്റ്റർ , കാരാടിമഹല്ല് സെക്രട്ടറി സദക്കത്തുള്ള, സലിം കാരാടി, എം ബഷീർ  മറ്റ് സംഘടനാ പ്രതിനിധികളായി, ഒ.പി.ഉണ്ണി, പി.നാസർ, അഷ്റഫ് ആശാരിക്കൽ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. കെ കെ റഷീദ്, ഷംസു ഡയലോഗ് എന്നിവർ സന്ദർശിച്ചു.  ടി ടി റഫീഖ് സ്വാഗതവും യൂസുഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.
പരിപാടിക്ക് അലി കാരാടി, പി.കെ.മുനീർ, ഉസ്മാൻ ചെമ്പ്ര, ടി.അലി, അജ്മൽ, ടി.നജീബ്, കെ.സുബൈർ, ബഷീർ താഴത്തലത്ത്, എം ഷഹൽ ,കെ കെ.മജീദ്, ടി.ടി.മുനീർ, പി.ശരീഫ്.ശാലുദ്ധീൻ, സംനാസ്.പി.കെ. സിദ്ധീഖ്, സിദ്ധീഖ് കാരാടി, ടി അനീസ്,സി.കെ.അബ്ദുറഹിമാൻ,സി.കെ.ഇബ്രാഹിം, സി.എ.സലാം, സലാം ചെമ്പ്ര, പി ഗഫൂർ, പി കെ ശമീർ, ടിടി അഷ്റഫ്, സി കെ അസീസ്, ഹിഷാം ഓടക്കുന്ന്, ടി റഷീദ് നേതൃത്വം നൽകി.

Post a Comment

Previous Post Next Post