താമരശ്ശേരി പട്ടണത്തിൽ റോഡ് കയ്യേറിയവരേയും ,വഴിയോര കച്ചവടക്കാരേയും ഗ്രാമ പഞ്ചായത്ത് അധികൃതർ പോലീസ് സഹായത്തോടെ ഒഴിപ്പിച്ചു.
പല തവണ നോട്ടീസ് നൽകിയിട്ടും ഒഴിഞ്ഞു പോകാൻ തയ്യാറാവാത്തവരെയാണ് ഇന്ന് ഒഴിപ്പിച്ചത്.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെ ടി അബ്ദുറഹ്മാൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ അരവിന്ദൻ, അയ്യൂബ് ഖാൻ, അസി.സെക്രട്ടറി അശോകൻ, ജൂനിയർ സൂപ്രണ്ട് സുധീഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ, ഉദ്യോഗസ്ഥരായ ജോർലിൻ, വിജേഷ്, താമരശ്ശേരി എസ് ഐ ബാബുരാജ് തുടങ്ങിയവർ നേതൃത്വം നൽകി.
