താമരശ്ശേരി: ചുരത്തിൽ നിസ്വാർത്ഥ സന്നദ്ധ സേവനങ്ങളനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന ചുരം എൻ.ആർ.ഡി.എഫ് പ്രവർത്തകർക്ക് സുരക്ഷാ കാര്യങ്ങൾക്കുള്ള ഉപകരണങ്ങൾ സമ്മാനിച്ചു. കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്ന ഡോ. അബ്ദുൽ റഹീം, ഭാര്യ ഡോ. അസ്മ എന്നിവരിൽനിന്നും എൻ.ആർ.ഡി.എഫ് പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ ഉപകരണങ്ങൾ ഏറ്റുവാങ്ങി. സേഫ്റ്റി ബെൽറ്റ്, ഹെൽമെറ്റ്, സിഗ്‌നൽ ലൈറ്റ്, ടോർച്ച്, മെഡിക്കൽ കിറ്റ്, ബൂട്ട്സ് തുടങ്ങിയവയാണ് ചുരം രണ്ടാം വളവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓഫീസിലെത്തിച്ചത്. ഷമീർ.എം.പി., ഷൗക്കത്ത് എലിക്കാട്, ഗഫൂർ ഒതയോത്ത് തുടങ്ങിയ പതിനഞ്ചോളം വരുന്ന പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
വയനാട് ചുരം എൻ.ആർ.ഡി.എഫ് വളണ്ടിയേഴ്സിന് സുരക്ഷാ ഉപകരണങ്ങൾ കൈമാറി.
byWeb Desk
•
0
