Trending

പ്രളയ ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകിയ വീടുകൾ വിൽപ്പന നടത്തുന്നതായി പരാതി; തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.



താമരശ്ശേരി: 2018ലെ പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്ക് നിർമ്മിച്ചു നൽകിയ വീടുകൾ വിൽപ്പന നടത്തുന്നു എന്ന പരാതി താലൂക്ക് വികസന സമിതിയിൽ ഉയർന്നതിനെ തുടർന്ന് താമരശ്ശേരി തഹസിൽദാർ രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഷറഫ് മാസ്റ്റർ, വില്ലേജ് ഓഫീസർ സ്വപ്ന, പൊതുപ്രവർത്തകനായ കെ ആർ രാജൻ, താലൂക്ക് വികസന സമിതി അംഗങ്ങളായ കെ വി സെബാസ്റ്റ്യൻ, സലീം പുല്ലടി തുടങ്ങി വർ സംഘത്തിൽ ഉണ്ടായിരുന്നു.



താമരശ്ശേരിക്ക് സമീപം കോളിക്കൽ ഇരൂൾക്കുന്നിൽ JK സിമൻറ് കമ്പനി  CSR ഫണ്ട് ഉപയോഗിച്ച് വാങ്ങി നൽകിയ ഒരേക്കർ എട്ടു സെൻ്റ് സ്ഥലത്താണ് വിവിധ സ്ഥാപനങ്ങളും, സംഘടനകളും നൽകിയ തുക ഉപയോഗിച്ച് 20 ഓളം വീടുകളാണ് നിർമ്മിച്ചത്, ഇതിൽ ഏതാനും വീടുകൾ ഉടമസ്ഥർ മറിച്ചുവിൽപ്പന നടത്തുന്നു എന്നാണ് പരാതി.

ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും, ഇത്തരത്തിൽ വിൽപ്പന നടത്തുന്നത് തടയാനായുള്ള നടപടികൾ സ്വീകരിക്കുമെന്നും തഹസിൽദാർ വ്യക്തമാക്കി.







Post a Comment

Previous Post Next Post