Trending

അറവു മാലിന്യ പ്ലാൻറ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം.



 ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ട പന്നിയൻക്കുഴിയിൽ സ്ഥാപിക്കാൻ പോകുന്ന അറവ് മാലിന്യ പ്ലാൻറ് നിർത്തലാക്കണമെന്ന് മണി മുണ്ട റസിഡൻസ് അസോസിയേഷൻ ജനറൽബോഡിയോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. 

മണിമുണ്ടയിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് ഷാജി പുതിയേടത്ത് അധ്യക്ഷത വഹിച്ചു. എ കെ കാതരി ഹാജി യോഗം ഉദ്ഘാടനം ചെയ്തു തുടർന്ന് പഞ്ചായത്ത് തല സമരപരിപാടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ രണ്ടാം വാർഡ് മെമ്പർ കരുണാകരൻ മാസ്റ്റർ വിശദീകരിച്ചു. തുടർന്ന് വി.കെ ഇമ്പിച്ചി മോയി, ഡെൻസിൽ മാസ്റ്റർ, സുകുമാരൻ മാണിക്കോത്ത് , നിസാർ വി.കെ, ഷാഫി എ.കെ , ഹംസ മുസ്ലിയാർ, ദേവസ്യ, തോമസ്, അഷ്റഫ് വി.കെ  മുഹ്സിൻ എ.കെ , മുജീബ് എം ടി, നൗഷാദ് എ.കെ എന്നിവർ സംസാരിച്ചു

യോഗത്തിൽ സെക്രട്ടറി ഹുസ്നി മുബാറക് സ്വാഗതവും വൈസ് പ്രസിഡന്റ്  റിനീഷ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post