ബന്ധുവീട്ടിൽ വിരുന്നിനെത്തിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു
byWeb Desk•
0
മലപ്പുറം: തിരുനാവായ വാലില്ലാപുഴയിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. കൂട്ടായി സ്വദേശി റഹീമിന്റെ മകൻ മുസമ്മിൽ (9) ആണ് മരിച്ചത്. ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു മുസമ്മിൽ. അബദ്ധത്തിൽ പുഴയിലേക്ക് കാൽവഴുതി വീണ് ഒഴുകിപ്പോവുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശക്തമായ മലവെള്ളപ്പാച്ചിൽ ഉള്ളതിനാൽ കുട്ടി ഒഴുകിപ്പോവുകയായിരുന്നു.