താമരശ്ശേരി: കോടഞ്ചേരി മില്ലുപടിയിൽ രണ്ടു സ്ത്രീ കൾക്ക് വെട്ടേറ്റു. മില്ലുപടിയിൽ താമസിക്കുന്ന ബിന്ദു, ബിന്ദുവിൻ്റെ മാതാവ് ഉണ്യാത എന്നിവർക്കാണ് വെട്ടേറ്റത്.ബിന്ദുവിൻ്റെ തലക്കും, പുറത്തുമെല്ലാം വെട്ടേറ്റിട്ടുണ്ട്, കൈവിരലും അറ്റുപോയി.
രാവിലെ 6 മണിക്കാണ് സംഭവം. ബിന്ദുവിൻ്റെ ഭർത്താവ് ഷിബുവാണ് ഇരുവരേയും വെട്ടിയത്. ബിന്ദു രാവിലെ മൂത്രമൊഴിക്കാനായി വീടിൻ്റെ പുറത്ത് ഇറങ്ങിയപ്പോഴാണ് വെട്ടേറ്റത്, ബഹളം കേട്ട് ഓടിയെത്തി തടയാൻ ശ്രമിച്ചപ്പോഴാണ് ഉണ്യാതക്ക് വെട്ടേറ്റത്., ഉണ്യാത കഴിഞ്ഞ ദിവസമാണ് മകളുടെ അടുത്ത് എത്തിയത്. .ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ കൂടാതെ രണ്ടു മക്കൾ വീട്ടിൽ ഉണ്ടായിരുന്നു, അവർ ഓടിയെത്തിയെങ്കിലും അപ്പോയേക്കും പിതാവ് ഓടി ഒളിച്ചു. ഭർത്തയുമായി ഏറെക്കാലമായി അകന്നു കഴിയുകയാണ് ബിന്ദു.
പരുക്കേറ്റ ഇരുവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കോടഞ്ചേരി പോലിസ് അന്വേഷണം ആരംഭിച്ചു
