Trending

ചുറ്റമ്പല നിർമ്മാണനിധി സമർപ്പണം നടത്തി.





താമരശ്ശേരി: ചിരപുരാതനമായ പള്ളിപ്പുറം വാകപ്പൊയിൽ ശ്രീ വിഷ്ണു ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന ചുറ്റമ്പലത്തിന്റെ ധനശേഖരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ചുറ്റമ്പല നിർമ്മാണകമ്മിറ്റി നേതൃത്വത്തിൽ ക്ഷേത്രത്തിൽ ചുറ്റമ്പല നിർമ്മാണനിധി സമർപ്പണം നടത്തി.
നിർമ്മാണകമ്മിറ്റി അംഗങ്ങളും, ഭക്ത ജനങ്ങനങ്ങളും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ ധന സമർപ്പണം ചെയ്തു.

സമർപ്പണത്തിനു മുന്നോടിയായി ക്ഷേ
ത്രത്തിൽ സമൂഹപ്രാർത്ഥന നടന്നു. പി.ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു.
ചുറ്റമ്പല നിർമ്മാണ കമ്മിറ്റി പ്രസിഡണ്ട് പി.സുധീശൻ നമ്പൂതിരി അധ്യക്ഷനായി.
നിർമ്മാണ കമ്മിറ്റി ജനറൽ സെക്രടറി പി. വി.ദേവരാജ്, ട്രഷറർ കെ.ശിവദാസൻ , ക്ഷേത്ര  കമ്മിറ്റി പ്രസിഡണ്ട് നാരായണൻ ശ്രീശാസ്ത , ക്ഷേത്ര കമ്മിറ്റി ട്രഷറർ പി.ടി. മനോജ് , മാതൃസമിതി പ്രസിഡണ്ട് ഉഷ ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു.
ജനറൽ കൺവീനർ ഗിരീഷ് തേവള്ളി സ്വാഗതവും ജോയന്റ് സെക്രടറി പുതിയ പുറത്ത് രാജേഷ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post