ലോറികൾ, ബസ്സുകൾ, ജെ സി ബി, ക്രയിൻ സർവ്വീസുകാരുടെ വാഹനങ്ങൾ തുടങ്ങി നിരവധി വാഹനങ്ങളാണ് പ്രദേശം കയ്യടക്കിയിരിക്കുന്നത്.പല സമയത്തും ഇതുവഴി പോകുന്ന വാഹന ഡ്രൈവർമാരുടെ ദൂര കാഴ്ച മറക്കുന്ന രൂപത്തിലാണ് പാർക്കിംഗ്. റോഡിൻ്റെ ഇരുവശവും വാഹന പാർക്കിങ്ങിനായി കയ്യടക്കുന്നതിനാൽ താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിലേക്ക് പോകുന്ന വിദ്യർത്ഥികളും, കോടതി ആവശ്യങ്ങൾക്കായി എത്തുന്നവരും റോഡിൽ ഇറങ്ങി നടക്കേണ്ടതായി വരുന്നു.
ഇതു കാരണം ഈ ഭാഗത്ത് അപകട സാധ്യതയും കൂടുതലാണ്.
അനധികൃത പാർക്കിംഗിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
