Trending

മരം കയറ്റി വന്ന ലോറി ചുരത്തിൽ മറിഞ്ഞു




താമരശ്ശേരി: ചുരത്തിൽ മരം കയറ്റി വന്ന ലോറി മറിഞ്ഞു.
ചുരം നാലാം വളവിൽ രാത്രി 12 മണിയോടെയായിരുന്നു അപകടം. മരത്തടികൾ റോഡിലേക്ക് പതിച്ചതിനാൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ചുരം സംരക്ഷണ സമിതി പ്രവർത്തകരും, എൻ ഡിആർ ഫ് പ്രവർത്തകരും, പോലീസും രാത്രി മുഴുവൻ ഗതാഗതം നിയന്ത്രിച്ചു. പുലർച്ചെ ജെസിബി എത്തിച്ച മരം റോഡിൽ നിന്ന് നീക്കം ചെയ്തു. വൺവേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. വാഹനങ്ങളുടെ എണ്ണം കുറവായതിനാൽ കാര്യമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നില്ല.

മീനങ്ങാടിയിൽ നിന്നും പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറി അപകടസ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ട്.

Post a Comment

Previous Post Next Post