Trending

ആനത്തലവട്ടം ആനന്ദൻ്റെ നിര്യാണം;അനുശോചന പൊതുയോഗം ചേർന്നു




പുതുപ്പാടി : സി ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് സി ഐ ടി യു താമരശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴയിൽ മൗനജാഥയും അനുശോചന പൊതുയോഗവും സംഘടിപ്പിച്ചു.

 സി ഐ ടി യു ഏരിയ പ്രസിഡണ്ട് എൻ കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു കെ സി വേലായുധൻ കെ ഇ വർഗീസ് കെ വിജയകുമാർ എം ഇ ജലീൽ എന്നിവർ സംസാരിച്ചു സി ഐ ടി യു താമരശ്ശേരി ഏരിയാ സെക്രട്ടറി ടി സി വാസു സ്വാഗതം പറഞ്ഞു

Post a Comment

Previous Post Next Post