Trending

കോടഞ്ചേരിയിൽ ഭാര്യയേയും, ഭാര്യയുടെ മാതാവിനേയും വെട്ടി പരുക്കേൽപ്പിച്ച സംഭവം;പ്രതി പോലീസ് പിടിയിൽ





കോടഞ്ചേരി:കോടഞ്ചേരിയിൽ ഭാര്യയേയും, ഭാര്യ മാതാവിനേയും വെട്ടിയ കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പരുക്കേറ്റ ബിന്ദുവിൻ്റെ ഭർത്താവ് ഷിബു ജോസഫിനെയാണ് പോലീസ് പിടികൂടിയത്.

ബിന്ദുവിൻ്റെ മാതാവിനും സാരമായി പരുക്കേറ്റിരുന്നു.

പിടിയിലായ പ്രതിയെ
 താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക മെഡിക്കൽ ചെക്കപ്പിന് ശേഷം ചോദ്യം ചെയ്യലിനായി കോടഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം പ്രതിയുടെ അറസ്റ്റ്  രേഖപ്പെടുത്തും.

Post a Comment

Previous Post Next Post