Trending

പാതയോരം സ്ഥിരം പാർക്കിംഗ് കേന്ദ്രമായി മാറുന്നു.





താമരശ്ശേരി: ഇൻ്റർലോക്ക് കട്ടകൾ വിരിച്ച് നവീകരിചച്ച താമരശ്ശേരി-  കൊയിലാണ്ടി റോഡിലെ ചുങ്കം ചാവറ അശുപത്രി മുതൽ മൂന്നാംതോട് ജംഗ്ഷൻ വരെയുള്ള ഭാഗം സ്ഥിരം വാഹന പാർക്കിംഗ് കേന്ദ്രമാവുന്നു.

ലോറികൾ, ബസ്സുകൾ, ജെ സി ബി, ക്രയിൻ സർവ്വീസുകാരുടെ വാഹനങ്ങൾ തുടങ്ങി നിരവധി വാഹനങ്ങളാണ് പ്രദേശം കയ്യടക്കിയിരിക്കുന്നത്.പല സമയത്തും  ഇതുവഴി പോകുന്ന വാഹന ഡ്രൈവർമാരുടെ ദൂര കാഴ്ച മറക്കുന്ന രൂപത്തിലാണ് പാർക്കിംഗ്.

അനധികൃത പാർക്കിംഗിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post