താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ ഒക്ടോബർ 1,2 തിയ്യതികളിൽ ശുചീകരണം നടത്തി. ഒന്നാം തിയ്യതി മുഴുവൻ വാർഡുകൾ കേന്ദ്രീകരിച്ചും രണ്ടാം തിയ്യതി ഗാന്ധിജയന്തി ദിനത്തിൽ താമരശ്ശേരി കാരാടി മുതൽ അങ്ങാടി മുഴുവനായും ശുചീകരിച്ചു. പഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേനാങ്കങ്ങൾ, CDS, ADS അംഗങ്ങൾ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, സന്നന്ദ്ധ സംഘടനകൾ തുടങ്ങി ആയിരത്തി അഞ്ഞൂറിലധികം പേർ ശുചീകരണത്തിൽ പങ്കാളികളായി..
ശുചീകരണ പ്രവർത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുറഹിമാൻ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സൗദ ബീവി അധ്യക്ഷയായി..ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ അരവിന്ദൻ സ്വാഗതവും AS അശോകൻ വി ആർ നന്ദിയും പറഞ്ഞു.
ഹെൽത്ത് ഇൻസ്‌പെക്ടർ വി സമീർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ അയ്യൂബ് ഖാൻ, മഞ്ജിത കെ, സെക്രട്ടറി ബിന്ദു ഐ എസ്, ഹോസ്പിറ്റൽ സൂപ്രണ്ട് dr:അബ്ബാസ്, വ്യാപാരി പ്രതിനിധി നൗഫൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഖദീജ സത്താർ, ഫസീല ഹബീബ്,വള്ളി, adv ജോസഫ് മാത്യു, അനിൽ മാഷ്, റംല ഖാദർ,AE ഫസ്‌ലാ ബാനു ഹരിതകർമ്മസേന കോ-ഓർഡിനേറ്റർ സത്താർ പള്ളിപ്പുറം, പ്രസിഡണ്ട് സുനിത പി എം, സെക്രട്ടറി ഷീബ കെ കെ എന്നിവർ സംസാരിച്ചു.
