Trending

മാഹി മദ്യവുമായി പുതുപ്പാടി സ്വദേശി പിടിയിൽ





താമരശ്ശേരി:
താമരശ്ശേരി താലൂക്കിൽ, കോടഞ്ചേരി- നിരന്നപാറ റോഡിൽ, അമ്മായിക്കാട് കോളനി റോഡ് ജംഗ്ഷനിൽ KL 57Y 7241 നമ്പർ Honda Activa Scooter ൽ പുതുച്ചേരി സംസ്ഥാനത്ത് മാത്രം വില്പനാനുമതിയുള്ള 18 കുപ്പി മാഹി വിദേശമദ്യം കടത്തിക്കൊണ്ടു വന്ന പുതുപ്പാടി വില്ലേജ് ആനോറമ്മൽ ദേശത്ത് ചെമ്പ്ര കുന്നുമ്മൽ വീട്ടിൽ ജമാലുദ്ദീൻ  (33) നെ താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് കുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.
കോഴിക്കോട് EI & IB യിലെ പ്രിവ.ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തിന്മേലാണ് അറസ്റ്റ് നടന്നത്.
മദ്യം കടത്താനുപയോഗിച്ച Honda Activa scooter, Iമദ്യവിൽപ്പനയ്ക്കു പയോഗിക്കുന്ന മൊബൈൽ ഫോണും, SIM Card കളും, മദ്യം വിറ്റുകിട്ടിയ വകയിലുള്ള 2400/- രൂപ എന്നിവയും കസ്റ്റഡിയിലെടുത്തു.
പാർട്ടിയിൽ CEO മാരായ പ്രബിത് ലാൽ.M.K, , പ്രദീപ്.K.C, ആരിഫ്.P.V, WCEO ഷിംല.K.P. എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post