താമരശ്ശേരി: കൊടുവള്ളി പരിസരപ്രദേശത്ത് മാനസിക ശാരീരിക വെല്ലുവിളികൾ നേരിട്ടുകൊണ്ട് ജീവിക്കുന്ന യുവാവിന് ഒരു വീൽചെയർ അത്യാവശ്യമാണെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൃദയാർദ്രം ഫൗണ്ടേഷൻ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകിയ പരസ്യം ശ്രദ്ധയിൽപ്പെട്ട അസ്ഹർ മാട്ടായി ക്രിക്കറ്റ് ടീം താമരശ്ശേരി യുവാവിന്റെ ആവശ്യമായ വീൽചെയർ നൽകാമെന്ന് ഫൗണ്ടേഷൻ ഭാരവാഹികളെ അറിയിക്കുകയും
ഇന്ന് വൈകുന്നേരം ടീം അംഗങ്ങളുടെ കുടുംബ സംഗമത്തിൽ പിടിഎ റഹീം എംഎൽഎ ഫൗണ്ടേഷൻ ഭാരവാഹികൾക്ക് കൈമാറുകയും ചെയ്തു. ബഷീർ പത്താൻ, ഇ കെ അഷ്റഫ്,അലി കാരാടി , ജാഫർ പരപ്പൻ പൊയിൽ, സുനിൽകുമാർ, പി കെ അനസ്, ഗഫൂർ ചുങ്കം, സി കെ യൂസഫ് മാസ്റ്റർ, കുഞ്ഞാപ്പു, കെ കെ മുജീബ്, മുനീർ, കെ കെ സലാം, ബേബി ഓടങ്ങൾ, അസീസ് ചുങ്കം എന്നിവരും പങ്കെടുത്തു.
