താമരശ്ശേരി: പുനൂർ ചീനി മുക്കിൽ വെച്ച് കഴിഞ്ഞ ദിവസം വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിനു നേരെ ഭീഷണി മുഴക്കുകയും, ഇവിടെ വെച്ച് വാഹന പരിശോധന നടത്താൻ പാടില്ലായെന്ന് ആവശ്യപ്പെടുകയും, വീഡിയോ ചിത്രീകരിക്കുകയും ചെയ്ത കോമാട് നാസർ എന്നയാൾക്കെതിരെയാണ് ബാലുശ്ശേരി എസ് ഐ യുടെ പരാതിയിലാണ് കേസെടുത്തത്.
കഴിഞ്ഞ ഏഴാം തിയ്യതിയായിരുന്നു പരാതിക്ക് ആധാരമായ സംഭവം നടന്നത്.