കേരള ചീഫ് സെക്രട്ടറി ഡോക്ടർ വി വേണു ഐ.എ.എസി നെയും ഇന്ത്യയിലെ മികച്ച കർഷനായി തിരഞ്ഞെടുക്കുകയും രാഷ്ട്രപതിയുടെ അവാർഡ് ലഭിക്കുകയും ചെയ്ത ജോൺ ജോസഫിനെയും മലബാർ ക്രിസ്ത്യൻ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ആദരിച്ചു.
മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന ചടങ്ങിൽ ഇരുവർക്കും മലബാർ ക്രിസ്ത്യൻ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് അഡ്വക്കേറ്റ് പി എം ഹാരിസ് ഉപഹാരം നൽകിയാണ് ആദരിച്ചത്.
മലബാർ ക്രിസ്ത്യൻ കോളേജിൽ വെച്ച് തനിക്ക് ഇത്തരം ഒരു ആദരവ് ലഭിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്നും . തൻറെ ജീവിതത്തിലെ വഴിത്തിരിവിന്
മലബാർ ക്രിസ്ത്യൻ കോളേജും , ഇവിടുത്തെ അധ്യാപകരും ഏറെ പങ്കുവഹിച്ചിട്ടുണ്ട് എന്നും ഡോക്ടർ വേണു ഐ.എ.എസ് പറഞ്ഞു.
മലബാർ ക്രിസ്ത്യൻ കോളേജ് പൂർവ വിദ്യാർത്ഥികളായ എം.എൽ.എ ഡോക്ടർ എം കെ മുനീർ ,കേരള ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഐപിഎസ്, മലബാർ ക്രിസ്ത്യൻ കോളേജ് മാനേജർ റവറൻസ് ഫാദർ ഡോക്ടർ ഷാജി എൻ.പി , കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ സച്ചിൻജെയിംസ്,
പൂർവ്വ വിദ്യാർത്ഥി സംഘടന ട്രഷറർ കുര്യൻ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
