വിമല ദാമോദരന്റേത് താളബോധമുള്ള കവിതകള്‍:
ശ്രീധരനുണ്ണി
താമരശ്ശേരി: പുതുപ്പാടി സ്വദേശിനിയും പോസ്റ്റ് ഓഫിസ് ആര്‍.ഡി. ഏജന്റുമായ വിമല ദാമോദരന്റെ ആദ്യ കവിതാസമാഹാരം കോരന്റെ കുമ്പിള്‍, കവിയും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ശ്രീധരനുണ്ണി പ്രകാശനം ചെയ്തു. കവയിത്രി മാളവിക ആര്‍ പുസ്തകം ഏറ്റുവാങ്ങി. ഗ്രാമീണ ജീവിതത്തിന്റെ നൈര്‍മല്യവും കാലത്തിന്റെ അടിച്ചെളികളോടുള്ള സന്ധിയില്ലാ സമരവും വിമല ദാമോദരന്റെ കവിതളുടെ സവിശേഷയാണെന്ന് ശ്രീധരനുണ്ണി പറഞ്ഞു. വിമല ദാമോദരന്റേത് താളബോധമുള്ള കവിതകളാ ണെന്നും അദ്ദേഹം വ്യക്തമാക്കി. നെല്ലിപ്പൊയില്‍ സെന്റ് തോമസ് യു.പി. സ്‌കൂള്‍ റിട്ട. ഹെഡ് മാസ്റ്റര്‍ എം.കെ. എബ്രഹാമിന് നല്‍കിക്കൊണ്ട് പുതുപ്പാടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി. വേലായുധന്‍ കവിതാസമാഹാരത്തിന്റെ ആദ്യ വില്‍പന നിര്‍വഹിച്ചു
കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. സാഹിത്യ പബ്ലിക്കേഷന്‍സ് സംരംഭമായ സരയു ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഈങ്ങാപ്പുഴയ്ക്ക് സമീപം കുപ്പായക്കോട് ക്ഷീരോല്‍പാദക സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പുതുപ്പാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി.എം. പൗലോസ്, പുതുപ്പാടി പഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡ് മെംബര്‍ അമ്പുടു ഗഫൂര്‍, എഴുത്തുകാരന്‍ ഉസ്മാന്‍ ചാത്തന്‍ചിറ, ചെങ്ങന്നൂര്‍ എം.പി. യു.പി. സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ പുന്നൂസ് എം.കെ, കവയിത്രി രജിത കുരുവട്ടൂര്‍, നടക്കാവ് പോലിസ് സ്‌റ്റേഷന്‍ റിട്ട. എസ്.ഐ. സുരേഷ്‌കുമാര്‍ യു.വി, എല്‍.ഐ.സി. ഏജന്റ് കെ.സി. പ്രമോദ്, വെസ്റ്റ് പുതുപ്പാടി മഹാവിഷ്ണുക്ഷേത്രം മുന്‍ സെക്രട്ടറി കെ.കെ. ബൈജു, വാനിക്കര സ്വയംസഹായസംഘം ധനശ്രീ എക്‌സിക്യൂട്ടീവ് അംഗം വി.വി. ജോണ്‍, സതി വിജയന്‍, വിമല ദാമോദരന്‍ സംസാരിച്ചു.
...................,,,,,,
ഫോട്ടോ അടിക്കുറിപ്പ്
സരയു ബുക്‌സ് പ്രസിദ്ധീകരിച്ച വിമല ദാമോദരന്റെ കവിതാസമാഹാരം കോരന്റെ കുമ്പിള്‍, കവിയും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ശ്രീധരനുണ്ണി കവയിത്രി മാളവികയ്ക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്യുന്നു.
