താമരശ്ശേരി: കഴിഞ്ഞ ദിവസം സംഘർഷത്തെ തുടർന്ന് തകർത്ത വീട്ടുടമയും BJP മണ്ഡലം വൈസ് പ്രസിഡൻ്റുമായ ശശിയുടെ സഹോദരൻ കമ്പിവേലിമ്മൽ ശിവജി (42) നാണ് മർദ്ദനമേറ്റത്. ഇയാൾ ഓട്ടോ തൊഴിലാളിയും, BMS ഭാരവാഹിയുമാണ്.
അടിവാരത്ത് നിന്നും കൈപ്പുറം ഭാഗത്തേക്ക് ഓട്ടം വിളിച്ച് പോകുന്നതിനിടെ പിന്നിൽ ജീപ്പിലും, കാറിലും, പതിനഞ്ചോളം ബൈക്കുകളിലുമായി എത്തിയ അക്രമി സംഘം ഓട്ടോയിൽ നിന്നും വലിച്ച് പുറത്തിടുകയും കമ്പിവടി ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നുവെന്നും, അക്രമിസംഘത്തിൽപ്പെട്ടയാൾ തന്നെയാണ് ഓട്ടം വിളിച്ചതെന്നും BJP പ്രവർത്തകർ പറഞ്ഞു.
പരിക്കേറ്റ ശിവജിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
