Trending

കുടുക്കിൽ പൊയിൽ അനസ് അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു





 താമരശ്ശേരി:  മൂന്ന് വർഷത്തോളമായി കൊടുവള്ളി മുനിസിപ്പാലിറ്റി, താമരശ്ശേരി,  പുതുപ്പാടി ഉണ്ണികുളം,  കിഴക്കോത്ത് പഞ്ചായത്തുകളിൽ പ്രവർത്തിച്ചുവരുന്ന മെഡിക്കൽ എക്യുമെൻസ് കൈകാര്യ കർത്താക്കളുടെ പ്രവർത്തക  സംഗമവും കാരുണ്യ  പ്രവർത്തകനും കൂട്ടായ്മയിലെ അംഗവുമായിരുന്ന അനസ് കുടുക്കിൽപൊയിൽ (കുടുക്കിലുമ്മാരം) അനുസ്മരണവും വട്ടക്കുണ്ട്  വാവാട് ഉസ്താദ് ഓഡിറ്റോറിയത്തിൽ നടന്നു. ഓരോ പ്രദേശങ്ങളിലെയും രോഗികൾക്ക് ആവശ്യമായ കുറവുള്ള മെഡിക്കൽ ഉപകരണങ്ങൾ രോഗികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഏകോപിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം.    കുറവുള്ള  മെഡിക്കൽ ഉപകരണങ്ങൾ സംഘടിപ്പിക്കാനും  ഈ മേഖലയിൽ പ്രവർത്തിക്കുന്ന  കൂടുതൽ  പ്രതിനിധികളെ സംഘടിപ്പിക്കാനും സംഗമത്തിൽ തീരുമാനിച്ചു. കൂട്ടായ്മയുടെ കൺവീനർ ആയി ശാഫി (ദയ മെഡിക്കൽസിനെ)യും കോഡിനേറ്റർ ആയി അബ്ദുൽ അസീസ് (ആപി) പരപ്പൻ പൊയിലിനെയും തിരഞ്ഞെടുത്തു. ഷൗക്കത്ത്(നോനി)യുടെ അധ്യക്ഷതയിൽ  നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന 16 ഓളം മെമ്പർമാർ പങ്കെടുത്തു. സാലിഹ് ചുങ്കം സ്വാഗതവും ശാഫി ദയ മെഡിക്കൽസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post