താമരശ്ശേരിക്ക് സമീപം കൊക്കൻ വേരുമ്മൽ വെച്ച് സ്കൂട്ടർ യാത്രക്കാരനു നേരെ കാട്ടുപന്നിയുടെ ആക്രമം.
ബാലുശ്ശേരി ഇയ്യാട് അരിപ്പൻ കുഴിയിൽ റഫീഖിനാണ് (42) പരുക്കേറ്റത്. ഇയ്യാട് നിന്നും അടിവാരത്തേക്ക് യാത്ര ചെയ്യുമ്പോൾ രാവിലെ 9.30 ഓടെയാണ് സംഭവം.റോഡിനോട് ചേർന്ന പറമ്പിൽ നിന്നും റോട്ടിലേക്ക് ചാടിയ കാട്ടുപന്നി കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. പരുക്കേറ്റ റഫീഖിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏതാനും മാസം മുമ്പ് ഇതേ സ്ഥലത്തിന് സമീപം ആറു പന്നികൾ വീട്ടുമുറ്റത്തെ കിണറിൽ വീണിരുന്നു.
കാട്ടുപന്നിയുടെ ആക്രമത്തിൽ ആളുകൾക്ക് പരുക്കേറ്റ നിരവധി സംഭവങ്ങൾ ഈ ഭാഗത്ത് ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്.
