Trending

മാർക്കറ്റിലെ മലിനജലം ഒഴുകുന്നത് റോഡിലേക്ക്; മൂക്കുപൊത്തി നാട്ടുകാർ





താമരശ്ശേരി: താമരശ്ശേരി ചുങ്കത്തെ സിറ്റി മാർക്കറ്റിലെ മലിനജല സംഭരണി നിറഞ്ഞ് മാലിന്യം ഒഴുകുന്നത് റോഡിലേക്ക്.

ദുർഗന്ധം മൂലം സമീപത്തെ കടക്കാർക്കും, ഓട്ടോ തൊഴിലാളികൾക്കും, നാട്ടുകാർക്കും മൂക്കുപൊത്തേണ്ട സ്ഥിതിയാണ്.

പൊട്ടി ഒലിക്കുന്ന ടാങ്കിനോട് ചേർന്ന് ചായക്കടയും, കൂൾബാറും പ്രവർത്തിക്കുന്നുണ്ട്.

പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടത്തിപ്പുകാർ അവഗണിക്കുകയാന്നെന്ന് നാട്ടുകാർ ആരോപിച്ചു.

നാളെ ( ചൊവ്വാഴ്ച ) പരിഹാരം കണ്ടില്ലെങ്കിൽ ആരോഗ്യ വകുപ്പിന് പരാതി നൽകാനും, കടകൾ അടപ്പിക്കാനുമാണ് നാട്ടുകാരുടെ തീരുമാനം

Post a Comment

Previous Post Next Post