ലഹരിക്കെതിരെ സംഘടിച്ച് യുവാക്കൾ രാപ്പകൽ രംഗത്തിറങ്ങിയപ്പോൾ വലയിലാവുന്നത് വൻ സ്രാവുകൾ.
ജനകീയ പ്രതിരോധം ശക്തമായപ്പോൾ മഹല്ലിൻ്റെ പല ഭാഗങ്ങളിൽ നിന്നും ലഹരി വിൽപ്പനക്കാർ അപ്രത്യക്ഷമായതിന് പുറമെ ,മൊത്തക്കച്ചവടക്കാർ പോലീസ് വലയിലുമായി തുടങ്ങി.
ഇന്നലെ 10 ലക്ഷം രൂപ വിലവരുന്ന 145 ഗ്രാം MDMA പിടികൂടാൻ സഹായകമായതും ജാഗ്രതാ സമിതിയുടെ ഇടപെടലാണ്.
മഹല്ല് പരിധിയിൽ നിന്നും ലഹരി മാഫിയകളെ തുടച്ചു മാറ്റി യുവതലമുറയെ രക്ഷിക്കുകയെന്ന ദൗത്യമാണ് മഹല്ല് കമ്മിറ്റി ഏറ്റെടുത്തിരിക്കുന്നത്.
ഇതിനായി സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, യുവജന സംഘടനകളുടെയും സഹോദര സമുദായ അംഗങ്ങളുടെയും പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.
ലഹരിക്കെതിരെ മറ്റിടങ്ങളിലും വെഴുപ്പൂർ മഹല്ല് നടപ്പിലാക്കിയ "ജാഗ്രത "പിൻതുടരാവുന്നതാണ്.
