Trending

ദുബായിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ വാഹനമിടിച്ച് മലയാളി മരിച്ചു





ദുബായ്: ദുബായിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ പ്രവാസി മലയാളി വാഹനമിടിച്ച് മരിച്ചു. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് സ്വദേശി പ്രകാശന്‍ (55) ആണ് മരിച്ചത്. കരാമ സെന്ററിന് സമീപമാണ് അപകടം ഉണ്ടായത്.

മൂന്നു മാസം മുമ്പ് സന്ദര്‍ശക വിസയിലെത്തിയതായിരുന്നു മരിച്ച പ്രകാശന്‍. നേരത്തെ 15 വര്‍ഷത്തോളം അബുദബിയില്‍ ജോലിചെയ്തിരുന്നു. പുതുതായി നിര്‍മിച്ച വീട്ടില്‍ ഗൃഹപ്രവേശം നടത്തിയ ശേഷമാണ് വിസിറ്റ് വിസയില്‍ ദുബായിലെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Post a Comment

Previous Post Next Post