Trending

ബാംഗ്ലുരുവിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു, 3 പേർക്ക് പരുക്ക്



ബെംഗളൂരു: കൃഷ്ണഗിരി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. പത്തനംതിട്ട അടൂർ മണ്ണടി സ്വദേശികളായ സന്ദീപ്, അമന്‍, എന്നിവരാണ് മരിച്ചത്

കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ കൃഷ്ണഗിരി ചെന്നൈ- ബെംഗളൂരു ദേശീയപാതയിലെ പോലുപള്ളിയില്‍ ഇന്ന് പുലർച്ചെയാണ് അപകടം. ഇവർ സഞ്ചരിച്ച കാർ നിർത്തിയിട്ട ടാങ്കർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ കൃഷ്ണഗിരി ഗവ. ആശുപത്രിയിലെക്ക് മാറ്റി. ബന്ധുക്കളെത്തിയതിനുശേഷം പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടുകൊടുക്കും. കാറില്‍ അഞ്ചു പേരായിരുന്നു ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

Previous Post Next Post