Trending

30.5 ഗ്രാം എം ഡി എം എ യുമായി യുവാവ് പോലീസ് പിടിയിൽ

 


നാദാപുരത്ത് 30.5 ഗ്രാം
എം ഡി എം എ യുമായി യുവാവ് പോലീസ് പിടിയിൽ. 


ചെക്യാട് സ്വദേശി  ചേണികണ്ടിയിൽ നംഷീദ് (37 )
നെയാണ് നാദാപുരം എസ് ഐ
ജിയോ സദാനന്ദൻ അറസ്റ്റ് ചെയ്തത്.


ഇന്നലെ രാത്രി നാദാപുരം ആവോലത്ത് വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. പ്രതി സഞ്ചരിച്ചിരുന്ന
കെ എൻ 58 AE 5290 നമ്പർ മഹീന്ദ്ര താർ
ജീപ്പ് തടഞ്ഞ് നിർത്തുകയും ജീപ്പിനകത്ത് നടത്തിയ പരിശോധനയിൽ
ഡാഷ് ബോർഡിൽ സൂക്ഷിച്ച നിലയിൽ
എം ഡി എം എ കണ്ടെത്തുകയായിരുന്നു. വിൽപ്പന നടത്താനായി സൂക്ഷിച്ച്
വെച്ച 35 ഓളം പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറുകളും പോലീസ് പിടികൂടി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Post a Comment

Previous Post Next Post