കോഴിക്കോട് സ്വദേശിനിയുടെ 19 ലക്ഷം PAYTM വഴി കവർന്ന ആസാം സ്വദേശി യെ കോഴിക്കോട് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തു. കവർന്ന 19 ലക്ഷം രൂപ നിക്ഷേപിച്ച ബാങ്ക് എക്കൌണ്ടും പണ വും കണ്ടെത്തി.
കോഴിക്കോട് മീഞ്ചന്ത സ്വദേശിനിയുടെ ബാങ്ക് എക്കൌണ്ടിൽ നിന്നും PAYTM വഴി 19 ലക്ഷം രൂപ അപഹരിച്ച ആസം സ്വദേ ശിയായ ഇരുപത്തിരണ്ട് വയസ് മാത്രം പ്രായമുള്ള അബ്ദുറഹിമാൻ ലസ്ക്കറിനെ ആസാമിലെ ഉൾഗ്രാമത്തിൽ നിന്നും പന്നിയങ്കര പോലീസ് അതിസാഹസിക മായി പിടികൂടി കോഴിക്കോട്ടെത്തിച്ചു.
കോഴിക്കോട് നിന്നും 3600 കി.മീറ്റർ അകലെ ആസാമിലെ ഗുഹാവത്തിയിൽ നിന്നും 400 കിലോമീറ്റർ അകലെയുള്ള മേഘാലയയുടെയും -മണിപ്പൂരിന്റെയും അതിർത്തി ഗ്രാമപ്രദേശമായ ഹെലകാന്തി ജില്ലയിലെ നിതായ് ഗ്രാമത്തിൽ വെച്ചാണ് പന്നിയങ്കര പോലീസ് ആസാം റൈഫിൾസിന്റെ സഹായത്തോടെ
പ്രതിയെ പിടികൂടിയത്.
കോഴിക്കോട്ടെ മീഞ്ചന്ത സ്വദേശിനി പി.കെ. ഫാത്തിമയുടെ കോഴിക്കോട്ടെ ചെറൂട്ടി റോഡിലുള്ള യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്ക് എക്കൌണ്ടിൽ ബന്ധിപ്പിച്ചിരുന്ന മോബൈൽ നമ്പർ ഉപയോഗിക്കാതെ ഒഴിവാക്കിയപ്പോൾ ബാങ്കിൽ കൈ. വൈ.സിയിൽ ഫോൺ നമ്പർ മാറ്റാത്തതാണ് കേരളം കണ്ട ഏ റ്റവും വലിയ സൈബർ ആക്രമണത്തിലൂ ടെ പി.കെ. ഫാത്തിമയുടെ 19 ലക്ഷം രൂപ PAYTMവഴി ആസാം സ്വദേശി കവർന്നത്.
പന്നിയങ്കര പോലീസ് സർക്കിൾ ഇൻസ് പെക്ടർ ശ്രീ. ശംബുനാഥന്റെ നിർദേശാ നുസരണംസബ് ഇൻസ്പെക്ടർ ശ്രീ.കെ. മുരളീധർ ,എ.എ സ്.ഐ. ശ്രീ.എം. ബിജു, സീനിയർ സിവി ൽ പോലീസ് ഓഫീസർ മാരായ ശ്രീ.പി.പത്മരാജ്, ശ്രീ ടി.ബിജു എന്നിവരാണ് ആസാമിലെ നിതായ് ന ഗറിലെ ഉൾഗ്രാമത്തിൽ വെച്ച് പ്രതിയെ സാഹസികമായി അറസ്റ്റ് ചെയ്ത് കോഴി ക്കോട്ടെത്തിച്ചത്.
മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശത്ത് ആസാം റൈഫിൾസിന്റെ സഹായത്തോടെ രാത്രിയാണ് പ്രതിയെ പിടികൂടിയത്.
