Trending

താമരശ്ശേരിയിൽ പിടികൂടിയത് 145 ഗ്രാംMDMA; ഇത്ര ഉയർന്ന അളവിൽ പിടികൂടുന്നത് ആദ്യമായി.








താമരശ്ശേരി ചുടലമുക്ക് അരേറ്റക്കുന്നിലെ വാടക വീട്ടിൽ വെച്ച് ഇന്നലെ രാത്രി പോലീസ് പിടികൂടിയത് 145 ഗ്രാം MDMA. താമരശ്ശേരി പോലീസിൻ്റെ ചരിത്രത്തിൽ തന്നെ ഇത്രയതികം MDMA ഒന്നിച്ചു പിടികൂടുന്നത് ആദ്യമായാണ്.

പോലീസിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വീടിനകത്ത് സൂക്ഷിച്ച നിലയിൽ MDMA കണ്ടെത്തിയത്. മയക്കുമരുന്ന് മൊത്ത വിതരണ സംഘത്തിലെ കണ്ണിയായ അരേറ്റും ചാലിൽ ഫത്തഹുള്ള താമസിക്കുന്ന വാടക വീട്ടിൽ നിന്നുമാണ് ലഹരി വസ്തു കണ്ടെടുത്തത്, പോലീസിനെ കണ്ടപാടെ ഫത്തഹുള്ള മതിൽ ചാടി ഓടി രക്ഷപ്പെട്ടു.ഭാര്യക്കൊപ്പമാണ് ഇയാൾ ചുടലമുക്ക് അരേറ്റക്കുന്നിൽ താമസിച്ചു വരുന്നത്.


ഇവിടെ MDMA വാങ്ങാനായി എത്തിയ സംഘത്തിൽപ്പെട്ടവരുടെ ബൈക്ക് സമീപത്ത് നിന്നും കണ്ടെടുത്തു. നാട്ടുകാരെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post