Trending

താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 145 ഗ്രാം MDMA







താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.

താമരശ്ശേരി കുടുക്കിൽ ഉമ്മരം ചുടലമുക്ക് അരേറ്റക്കുന്നുമ്മൽ വാടകക്ക് താമസിക്കുന്ന അരേറ്റും ചാലിൽ  ഫത്തഹള്ളയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 145 ഗ്രാം MDMA പിടികൂടിയത്.നാട്ടുകാർ നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് താമരശ്ശേരി പോലീസ് പരിശോധന നടത്തിയത്.
വിൽപ്പനക്കായി ഉപയോഗിക്കുന്ന ഒരു ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാത്രിയിലായിരുന്നു പരിശോധന നടത്തിയത്.

പോലീസിനെ കണ്ട് പ്രതി മതിൽ ചാടി ഓടി രക്ഷപ്പെട്ടു. 

അടുത്ത കാലത്ത് പിടികൂടിയതിൽ ഏറ്റവും ഉയർന്ന അളവാണ് ഇന്നത്തെ MDMA വേട്ട. ഇവിടെ പതിവായി മയക്കുമരുന്ന വാങ്ങാൻ ആളുകൾ വരാറുണ്ടെന്ന് നാട്ടുകാർ ടി ന്യുസി നോട് പറഞ്ഞു.




Post a Comment

Previous Post Next Post