Trending

വളയം പൂവംവയൽ എൽ പി സ്കൂളിൽ ഭക്ഷ്യവിഷബാധ, 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷബാധയേറ്റത് വിദ്യാർത്ഥി വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണത്തിൽ നിന്ന്.





വളയം :പൂവംവയൽ എൽ പി സ്കൂളിൽ ഭക്ഷ്യവിഷബാധ, 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷബാധയേറ്റത് വിദ്യാർത്ഥി വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണത്തിൽ നിന്ന്.



ഇന്നലെ സ്കൂളിൽ പഠന പ്രവർത്തന ഭാഗമായി  സദ്യ എന്ന പരിപാടി നടത്തിയിരുന്നു. പരിപാടിയിലേക്ക് കുട്ടികൾ വീടുകളിൽ നിന്നാണ് ഭക്ഷണം സ്കൂളിൽ കൊണ്ട് വന്നിരുന്നത്

 നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടി വീട്ടിൽ നിന്ന് കോണ്ടുവന്ന കറികൾ ക്ലാസിലെ 11 കുട്ടികൾ ഷേർ ചെയ്ത് കഴിച്ചിരുന്നു അതിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റത് എന്നാണ് സൂചന
ഇതിനിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെ പരിശോധിക്കാൻ
ഉച്ചക്ക് ശേഷം വളയം ഗവ: ആശുപതിയിൽ ഒ.പി ഇല്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കി. കോൺഗ്രസ്സ് ആശുപത്രിക്ക് മുന്നിൽ ധർണ്ണ നടത്തി.

 

Post a Comment

Previous Post Next Post