ഇന്നലെ അർദ്ധരാത്രിയായിരുന്നു വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ച MDMA പിടികൂടിയത്, താമരശ്ശേരി സിഐ സത്യനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ് ഐമാരായ റോയിച്ചൻ, പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.
മയക്കുമരുന്ന് സൂക്ഷിച്ച പ്രതി ഫതഹുള്ള പോലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്.
വീടിൻ്റെ മുന്നിലെ മതിൽ ചാടിയാണ് പ്രതി രക്ഷപ്പെട്ടത്.
അമ്പലമുക്കിലെ അയ്യുബിൻ്റെ നേതൃത്വത്തിലുള്ള ലഹരി മാഫിയാ സംഘവുമായി ഫത്വഹുള്ളക്ക് അടുത്ത ബന്ധമുണ്ടെന്ന് നാട്ടുകാർ പറയുന്നു.
അമ്പലമുക്ക് കൂരി മുണ്ടയിലെ പോലിസ് നടപടിക്ക് മുമ്പ് അവിടെ നിന്നും കടത്തിയ വസ്തുക്കൾ സൂക്ഷിച്ചത് ഫത്വഹുള്ളയുടെ വാടക വീട്ടിലായിരുന്നെന്നും നാട്ടുകാർ പറയുന്നു.
ലഹരി മാഫിയക്കെതിരെ മഹല്ലു കമ്മറ്റിയുടെ കീഴിൽ ജാഗ്രതാ സമിതി രൂപീകരിച്ച് പ്രദേശങ്ങളിൽ ശക്തമായ നിരീക്ഷണങ്ങൾ നടത്തിവരികയാണ് നാട്ടുകാർ.
