Trending

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന വാർത്താ ഗ്രൂപ്പുമായി "T News താമരശ്ശേരി വാർത്തകൾക്ക് " ബന്ധമില്ല





താമരശ്ശേരി: താമരശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന താമരശ്ശേരിയുടെ പേരിൽ രൂപീകരിച്ച ആദ്യ വാട്‌സ് ആപ്പ് വാർത്താ ഗ്രൂപ്പാണ് നിലവിലെ T News എന്ന താമരശ്ശേരി വാർത്താ ഗ്രൂപ്പ്.


എന്നാൽ നിരന്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന " താമരശ്ശേരി വാർത്തകൾ " എന്ന പച്ച തലക്കെട്ടോടു കൂടിയ വാർത്താ ഗ്രൂപ്പുമായി "T News താമരശ്ശേരി വാർത്തകൾ എന്ന ഗ്രൂപ്പിന് യാതൊരു ബന്ധവുമില്ല.

ആരംഭകാലത്ത് ഞങ്ങൾ ഉപയോഗിച്ചിരുന്ന ലോഗോയും, പേരു ഉപയോഗിച്ച് ചിലർ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്ന പരാതി ഉയർന്നപ്പോൾ താമരശ്ശേരി വാർത്തകൾ എന്ന പേരു മാറ്റി "T News താമരശ്ശേരി വാർത്തകൾ" പുനർനാമകരണം ചെയ്തു.

T News എന്നപുതിയ ലോഗോയാണ് ഉപയോഗിച്ചു വരുന്നത്.

താമരശ്ശേരി വാർത്തകൾ എന്ന പേരിൽ തെറ്റായ വാർത്തകൾ പ്രചരിക്കുമ്പോൾ പോലീസ് സ്റ്റേഷനിൽ നിന്നും, കൂടാതെ ഇരകളും ഞങ്ങളെയാണ് ആദ്യം ബന്ധപ്പെടുന്നത്.അതിനാലാണ് ഇത്തരത്തിൽ ഒരു അറിയിപ്പ് നൽകേണ്ടതായി വന്നത്.

താമരശ്ശേരിയുമായി യാതൊരു ബന്ധവും ഇല്ലാത്തവരും, സ്വന്തമായി ഫീൽഡിൽ പോയി വാർത്ത ശേഖരിക്കാൻ റിപ്പോർട്ടർമാർ പോലും ഇല്ലാത്തവരുമായ ഒരു സംഘം T News ബൈലൈനായി നൽകുന്ന വാർത്തകൾ പോലും തങ്ങളുടേതാണെന്ന രൂപത്തിൽ കോപ്പിയടിച്ച് നൽകി വരുന്നവരാണ്.

അതാതു സ്ഥലങ്ങളിലെ ഞങ്ങളുടെ റിപ്പോർട്ടർമാർ ശേഖരിക്കുന്ന ഫോട്ടോകളിൽ പോലും കൃത്രിമം കാട്ടി ഇവർ നൽകിവരുന്നുണ്ട്.

താമരശ്ശേരിയിലെ മറ്റ് ഓൺലൈൻ ചാനലുകൾ നൽകുന്ന വാർത്തകളും ഇവർ തങ്ങളുടേത് എന്ന രൂപത്തിലാണ് നൽകുന്നത്.


അതിനിടെയിലാണ് തെറ്റായ വാർത്തകളും ഗ്രൂപ്പുകളിൽ പ്രസിദ്ധീകരിക്കുന്നത്.

താമരശ്ശേരിയിൽ നടന്നതായി വ്യാജവാർത്ത നൽകിയ സംഭവത്തിൻ്റെ നിജസ്ഥിതി പോലും ഇവർക്ക് അറിയില്ല.

T News നൽകുന്ന വാർത്കളുടെ സത്യാവസ്ഥ ഞങ്ങളുടെ പ്രതിനിധികൾ നേരിട്ട്  അന്വേഷിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമാണ് പബ്ലിഷ് ചെയ്യാറുള്ളത്.


എന്നാൽ കോപ്പിയടിച്ച് വാർത്ത നൽകുന്ന മേൽപ്പറഞവർ T Newsഅടക്കം നൽകുന്ന വാർത്തകളിൽ ഒരു വരി പോലും മാറ്റം വരുത്താറുമില്ല.

T News അടക്കമുള്ള മറ്റു ഓൺലൈൻ മാധ്യമങ്ങൾ അവരവരുടെ website ൽ നൽകി വരുന്ന വാർത്തകളുടെ സമയവും, കണ്ടൻ്റും പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും.

തങ്ങൾ സ്വന്തമായി വാർത്തകൾ ചെയ്യുന്നവരാണ് എന്ന് പ്രചരിപ്പിച്ച് സ്ഥാപനങ്ങളിൽ പരസ്യങ്ങൾ പിടിക്കലാണ് ഇവരുടെ തൊഴിൽ.

അതിനാൽ വ്യാപാര സ്ഥാപന ഉടമകളും, ഗ്രൂപ്പ് അംഗങ്ങളും തെറ്റായ വാർത്തകൾക്ക് എതിരെ ജാഗ്രത പുലർത്തുക. T News എന്ന് തെറ്റ് ധരിക്കാതിരിക്കുക    

Post a Comment

Previous Post Next Post