ഇൻ്റർനെറ്റ് കണക്ഷൻ താമരശ്ശേരിയിലും നൽകി തുടങ്ങി.
താമരശ്ശേരിയിലെ ഏഷ്യൻ ഇൻ്റർനെറ്റ് സർവ്വീസ് എന്ന കേബിൾ ടിവി ഓപ്പറേറ്റിംഗ് സർവ്വീസ് വഴിയാണ് കണക്ഷൻ നൽകുന്നത്.
കേരളത്തിന്റെ ഇന്റർനെറ്റ് കുതിപ്പിന് കൂടുതൽ വേഗത നൽകുന്നത്തിനായും ഡിജിറ്റൽ വിഭജനം ഒഴിവാക്കുന്നതിനുമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് അഥവാ കെഫോൺ.
'എല്ലാവർക്കും ഇന്റർനെറ്റ്' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന കെഫോൺ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയാണ്. സുശക്തമായ ഫൈബർ ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിലൂടെ കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാകുന്നു.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും 14,000 വീടുകളിലും കെഫോണിന്റെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പട്ടികയനുസരിച്ച് ആദ്യ ഘട്ടത്തിൽ ഒരു നിയമസഭാ മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 100 വീടുകൾ എന്ന നിലയിലാണ് കെഫോൺ കണക്ഷൻ നൽകുന്നത്. കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ പര്യാപ്തമായ ഐ.ടി ഇൻഫ്രസ്ട്രക്ചർ ഇതിനോടകം കെഫോൺ സജ്ജീകരിച്ചിട്ടുണ്ട്. 20 mbps മുതൽ വേഗതയോടെ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാനാകും. ആവശ്യാനുസരണം വേഗത വർധിപ്പിക്കാനും കഴിയും.
ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ വിഭാവനം ചെയ്തിട്ടുള്ള 30000 സർക്കാർ ഓഫീസുകളിൽ 26542 ഓഫീസുകളിൽ കെഫോൺ കണക്ഷൻ നൽകുന്നതിനുള്ള അനുബന്ധ ഉപകരണങ്ങൾ സ്ഥാപിക്കുകയോ, കൺക്ഷൻ നൽകുകയോ ചെയ്തു കഴിഞ്ഞു.
ഇവയെ നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സെന്ററുമായി (NOC) ബന്ധിപ്പിക്കുന്ന ജോലികളും പൂർത്തിയായി.
ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽ ടെൽ, എൽ.എസ് കേബിൾ, എസ്.ആർ.ഐ.റ്റി എന്നീ കമ്പനികളാണ് കൺസോർഷ്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
കെഫോൺ പദ്ധതി സംസ്ഥാനത്തെ ജില്ലകളെയെല്ലാം കോർ റിംഗ് വഴിയാണ് ബന്ധിപ്പിക്കുന്നത്. ഓരോ ജില്ലകളിലെ ഗവണ്മെന്റ് ഓഫീസുകളും വീടുകളും മറ്റു ഗുണഭോക്താക്കളെയും ബന്ധിപ്പിക്കുന്നത് ആക്സസ് നെറ്റ്‌വർക്ക് വഴിയാണ്. എല്ലാ ജില്ലകളിലും കോർ പോപ്പ് (Point of Presence) ഉണ്ട്. അത് കെ.എസ്.ഇ.ബി സബ്സ്റ്റേഷനുകളിൽ 300 സ്ക്വയർ ഫീറ്റിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ പോപ്പുകൾ 110/ 220/ 400 കെ.വി ലൈൻ വഴി സ്ഥാപിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിൾ (കോർ റിംഗ്) ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്.
ശൃംഖലകളിൽ സ്ഥാപിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാൻ എറണാകുളം ജില്ലയിൽ ഒരു നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സെന്റർ സ്ഥാപിച്ചു. ഈ കോർ റിംഗിന്റെ കപ്പാസിറ്റി N*100 Gbps ആണ്. ഈ നെറ്റ്‌വർക്കിന്റെ 100 ശതമാനം ലഭ്യതക്കുവേണ്ടി റിംഗ് ആർക്കിടെക്ചറാണ് അവലംബിച്ചിരിക്കുന്നത്. ഓരോ ജില്ലകളിലും കോർ പോപ്പിന് പുറമെ അഗ്രിഗേറ്റ്, പി അഗ്രിഗേറ്റ് സ്‌പർ എന്നിങ്ങനെ പോപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്
