Trending

Home Latest News Indepth Sports Entertainment Local News Gulf Nമദ്യലഹരിയിൽ കാറോടിച്ച് രണ്ടുപേരെ ഇടിച്ചു; വാഹനം നിർത്താതെപോയ‌ പൊലീസുകാരനെ നാട്ടുകാർ പിടികൂടി





വയനാട്: പുൽപ്പള്ളിയിൽ മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കി രക്ഷപ്പെട്ട പൊലീസുകാരൻ പിടിയിൽ. ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ സിവിൽ പൊലീസ് ഓഫീസറായ മുത്തങ്ങ ആനപ്പന്തി കോളനിയിലെ (24) സന്ദീപ് ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരം പുൽപ്പള്ളി കല്ലുവയലിലാണ് സംഭവം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.

റേഷൻ കടയിലേക്ക് പോകുന്നതിനായി റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ഗാന്ധിനഗർ കോളനിയിൽ നന്ദഗോപന്റെ മകൻ രണ്ടരവയസുകാരൻ കവിൻ, പിതൃ സഹോദരി ആതിര എന്നിവർ‌ക്കാണ് അപകടത്തിൽ പരിക്കേറ്റത്. അതിവേഗത്തിലെത്തിയ കാർ രണ്ടുപേരെ ഇടിച്ച ശേഷം നിർത്താതെ കടന്നു കളയുകയായിരുന്നു. പൊലീസുകാരനെ നാട്ടുകാരാണ് പിടികൂടിയത്. കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാരനെ സന്ദീപ് കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.

Post a Comment

Previous Post Next Post