താമരശ്ശേരി: ലഹരിവിരുദ്ധ സന്ദേശമുയർത്തി
വെഴുപ്പൂർ ഹിദായത്തുൽ ഇസ്ലാം മദ്രസ്സയുടെ നേതൃത്വത്തിൽ നബിദിന റാലി നടത്തി.
ലഹരി മാഫിയാ സംഘം അഴിഞ്ഞാടിയ അമ്പലമുക്ക് പ്രദേശമടക്കം ഉൾപ്പെടുന്നതാണ് വെഴുപ്പൂർ മഹല്ലു കമ്മറ്റി.മഹല്ലിലെ എല്ലാ ഭാഗങ്ങളിൽ കൂടിയും റാലി കടന്നു പോയി.
റാലിക്ക് സഹോദര സമുദായങ്ങളിൽപ്പെട്ടവരും സ്വീകരണം നൽകി.
കുടുക്കിൽ പൊയിൽ, ആലപ്പടിമ്മൽ ആഘോഷകമ്മിറ്റി സൗഹൃദ സ്വീകരണവും മധുര വിതരണവും നടത്തി ,പരിപാടിക്ക് വാസു, സജീഷ്, ജിജിൻ, ശ്രുതീഷ്, വിനോദ്, ഷൌക്കത്ത്, മജീദ് എന്നിവർ നേതൃത്വം നൽകി


