കോഴിക്കോട് ഭാഗത്ത് നിന്നും വന്ന ലോറി വാടിക്കൽ റോഡിൽ പ്രവേശിച്ച് അൽപം മുന്നോട്ട് നീങ്ങി സമീപത്തെ സിമൻ്റ് ഗോഡൗണിലേക്ക് തിരിയുമ്പോഴാണ് വാടിക്കൽ ഭാഗത്ത് നിന്നും വന്ന സ്കൂട്ടർ ലോറിയുടെ പിൻചക്രത്തിൻ്റെ അടിയിൽപ്പെട്ടത്.
വാഹനത്തിന് അടിയിൽപ്പെടാതെ പുറത്തേക്ക് തെറിച്ചുവീണ സോമൻ പിലാതോട്ടം പരുക്കുകളോടെ അൽഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
റോഡിലൂടെ നേരെ വരികയായിരുന്ന ലോറി പ്പെട്ടന്ന് തിരിയുമെന്ന് പ്രതീക്ഷിച്ചില്ലായിരുന്നുവെന്ന് സോമൻ പിലാതോട്ടം പറഞ്ഞു.
സ്കൂട്ടറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. ഇന്ന് സന്ധ്യയോടെയായിരുന്നു അപകടം.
സോമൻ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി
