Trending

താമരശ്ശേരിയിൽ വീണ്ടും നിർത്തിയിട്ട പിക്കപ്പിൽ കവർച്ച.





താമരശ്ശേരി അമ്പായത്തോട് ബാറിന് മുൻവശം പിക്കപ്പ് നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന കൊല്ലം കൊട്ടാരക്കര പട്ടായി സ്വദേശി അജിൻ്റെ  26500 രൂപയും, രണ്ട് മൊബൈൽ ഫോണുകളുമാണ് കവർന്നത്.

രാത്രി 12.30 ഓടെയാണ് മോഷണം നടന്നതെന്ന് സമീപത്തെ ബാറിലെ CC tv ദൃശ്യത്തിൻ നിന്നും വ്യക്തമാണ്.

വയനാട്ടിൽ ലോഡിറക്കി രാത്രി 11.30 ഓടെയാണ് അജിൻ അമ്പായത്തോട് പിക്കപ്പ് നിർത്തി ഉറങ്ങിയത്.

സമാനമായ രീതിയിൽ താമരശ്ശേരിയിൽ അടുത്ത കാലത്ത് മൂന്ന് സംഭവങ്ങൾ ഉണ്ടായിരുന്നു, രണ്ടെണ്ണം പിക്കപ്പിൽ നിന്നും, ഒരണ്ണം കപ്പ വിൽപ്പനക്കാരൻ്റെ ഗുഡ്സ് ഓട്ടോയിൽ നിന്നുമായിരുന്നു.

താമരശ്ശേരി പോലിസ് അന്വേഷണം ആരംഭിച്ചു.




Post a Comment

Previous Post Next Post