Trending

നടി അപർണാ നായർ തൂങ്ങിമരിച്ച നിലയിൽ






തിരുവനന്തപുരം: സിനിമ – സീരിയൽ താരമായ അപർണ നായരെ വീട്ടിൽ മരിച്ച മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരമനയിലെ തളിയിലെ വീട്ടിലാണ് ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. സംഭവസമയത്ത് അമ്മയും സഹോദരിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത് എന്നാണ് വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കരമന പൊലീസ് കേസെടുത്തിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ മൊഴികൾ രേഖപ്പെടുത്തി വരികയാണ്.

സഞ്ജിത്താണ് അപർണയുടെ ഭർത്താവ്. ത്രയ, കൃതിക, എന്നിവർ മക്കളാണ്. മുദ്ദുഗൌ, അച്ചായൻസ്. കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി, എന്നീ സിനിമകളിലും നിരവധി ജനപ്രിയ സീരിയലുകളിലും അപർണ അഭിനയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post