Trending

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സഹോദരനെ റിമാൻ്റ് ചെയ്തു.



വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സഹോദരനെ റിമാൻ്റ് ചെയ്തു.

താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിതിയിലെ പുതുപ്പാടിയിൽ  വീടിനകത്ത് വെച്ച് പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാർത്ഥിനിയെ നിരന്തരം പീഡിപ്പിച്ച 19 കാരനായ സഹോദരനെ താമരശ്ശേരി കോടതി റിമാൻ്റ് ചെയ്തു.
വയനാട് സ്വദേശികളായ കുടുംബം ഏറെക്കാലമായി പുതുപ്പാടിയിൽ വാടകക്ക് താമസിച്ചു വരികയാണ്.



 354 I (1),354  IA (I),354 I (III ),354 (B),376 (2)F, IPC 506, പോക്സോ 3 a, R/w 4 (1), 5 (1), R/W 6 ( I), II, III, R/w 2, JJ 75 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.



വാർത്ത

വിദ്യാർത്ഥിനിയെ  സഹോദരൻ  പീഡിപ്പിച്ചു. 



താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിതിയിലാണ് സംഭവം.

പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാർത്ഥിനി സംഭവം കൂട്ടുകാരിയോട് പറഞ്ഞതിനെ തുടർന്ന് കൂട്ടുകാരി സ്കൂൾ ടീച്ചറെ അറിയിക്കുകയും, സ്കൂൾ അധികൃതർ ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് വിവരങ്ങൾ കൈമാറുകയുമായിരുന്നു. തുടർന്ന്  Cwc വിദ്യാർത്ഥിനിയുടെ മൊഴിയെടുത്ത് പോലീസിൽ റിപ്പോർട്ട് നൽകുകയും, താമരശ്ശേരി പോലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു. ഇതു പ്രകാരം പ്രതിയെക്കെതിരെ പോക്സോ ചുമത്തി കേസെടുത്ത പ്രതിയെ താമരശ്ശേരി പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.


സ്വന്തം വീടിനകത്ത് വെച്ച് തന്നെയാണ് വിദ്യാർത്ഥിനി സഹോദരൻ്റെ പീഡനത്തിന് ഇരയായത്. 

നിരവധി തവണ സഹോദരൻ്റെ പീഡനത്തിന് പെൺകുട്ടി ഇരയായിട്ടുണ്ട്.

Post a Comment

Previous Post Next Post