കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിന്റെയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കട്ടിപ്പാറ വ്യാപാര ഭവനിൽ വെച്ച് "എന്റെ സംരഭം നാടിന്റെ അഭിമാനം " സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം അഷ്‌റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു.കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് മുഖ്യാതിഥിയായി.വൈസ് പ്രസിഡന്റ് ജിൻസി തോമസ്,സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാന്മാരായ ബേബി രവീന്ദ്രൻ, അഷ്‌റഫ് പൂലോട്,ടി. പി മുഹമ്മദ് ഷാഹിം,അനിത രവീന്ദ്രൻ, വിഷ്ണു ചുണ്ടൻകുഴി എന്നിവർ സംസാരിച്ചു.
കൊടുവള്ളി ബ്ലോക്ക് വ്യവസായ ഓഫീസർ പി. ജി നന്ദകുമാർ, കൊടുവള്ളി ബ്ലോക്ക് എഫ് എൽ സി ആയോണ ജെമിൻ എന്നിവർ ക്ലാസ്സെടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ, മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.കെ. വിഷ്ണു നന്ദി രേഖപ്പെടുത്തി.
