പുതുപ്പാടി:
സിപിഐ എം പുതുപ്പാടി ലോക്കൽ സെക്രട്ടറി പി കെ ഷൈജലിനെയും ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറി
ഷാമിൽ കൊടിയിലിനെയും, ബിജുവിനെയും ലഹരി മാഫിയ സംഘം അക്രമിച്ചതിൽ പ്രതിഷേധിച്ച്
പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. അടിവാരത്ത് നടന്ന പ്രതിഷേധം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ആർ പി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.കെ സി വേലായുധൻ അധ്യക്ഷനായി.എം ഇ ജലീൽ, കെ ഇ വർഗീസ്, പി ആർ രാകേഷ് എന്നിവർ സംസാരിച്ചു.
