Trending

താമരശ്ശേരിയിൽ മധ്യവയസ്കനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.





താമരശ്ശേരി: കാരാടി നീലഞ്ചേരി അരുണോദയത്തിൽ

സത്യപ്രകാശ് (59) നെയാണ് താമരശ്ശേരി കത്തീഡ്രൽ ചർച്ചിന് മുൻവശത്തെ ലോഡ്ജ്. മുറിയിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്, ഇന്നലെ ഉച്ചമുതൽ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിവരികയായിരുന്നു.
ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കട്ടിലിന് സമീപത്തു നിന്നും എക്കാലക്സ് എന്ന വിഷത്തിൻ്റെ കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.


  ഭാര്യ: സൗമിനി.
മകൻ: അഭിൻ പ്രകാശ്.


Post a Comment

Previous Post Next Post