Trending

അടിവാരത്ത് സി പി എം, ബി ജെ പി സംഘർഷം





പുതുപ്പാടി: അടിവാരത്ത് സി പി എം, ബി ജെ പി പ്രവർത്തകർ തമ്മിൽ സംഘർഷം, രണ്ടു വീടുകൾക്ക് നേരെ അക്രമം.

കള്ളുഷാപ്പിൽ നിന്നും ആരംഭിച്ച തർക്കമാണ് സംഘർഷത്തിന് കാരണം.

വെസ്റ്റ്  കൈതപ്പൊയിലിലെ കള്ളുഷാപ്പിൽ കള്ളുകുടിക്കാനെത്തിയ സംഘം പാട്ടു പാടി ഒന്നര മണിക്കൂറോളം ചിലവഴിച്ചിരുന്നു, ഷാപ്പ് അടക്കാനായതിനെ തുടർന്ന് പാട്ട് നിർത്താൻ നടത്തിപ്പുകാരനായ ബിജു ആവശ്യപ്പെട്ടു. (ബിജു സി പി എം മെമ്പറാണ് ) ഇത് പരസ്പരം കയ്യേറ്റത്തിന് ഇടയാക്കി.

അതിനു ശേഷം സംഘം ചിപ്പിലിത്തോടുള്ള ബിജുവിൻ്റെ വീടിൻ്റെ ജനൽചില്ലുകൾ അടിച്ചു തകർത്തു.

പിന്നീട്  സി പി എം പ്രവർത്തകർ രാത്രി ഒരു മണിയോടെ തൻ്റെ വീട്ടിലെത്തി ജനൽചില്ലുകളും, നാലു ബൈക്കുകളും, ഒരു ഓട്ടോ ടാക്സിയും, വീട്ടുപകരണങ്ങളും മടക്കം വീട് പൂർണമായും തകർത്തെന്ന് ബിജെപി തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡൻറും അടിവാരം പോത്തുണ്ടി താമസക്കാരനുമായ ശശി പറഞ്ഞു.

താമരശ്ശേരി പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
രാത്രി 8.30 ഓടെ ആരംഭിച്ച സംഘർഷം 1.30 വരെ നീണ്ടുനിന്നു.


Post a Comment

Previous Post Next Post