Trending

ലഹരി മാഫിയാ അക്രമം;മുഖ്യപ്രതിയടക്കം രണ്ടു പേർ പ അറസ്റ്റിൽ



താമരശ്ശേരി :താമരശ്ശേരി അമ്പലമുക്കിൽ വീട് ആക്രമിച്ച ലഹരി മാഫിയാ സംഘത്തിലെ മുഖ്യപ്രതിയടക്കം രണ്ടു പേർ അറസ്റ്റിൽ.

 കരിങ്ങമണ്ണസ്വദേശികളായ തേക്കുംതോട്ടം തട്ടൂർ വീട്ടിൽ പൂച്ച ഫിറോസ് എന്ന ഫിറോസ് ഖാൻ (33),
മേലെ കുന്നപ്പള്ളി വീട്ടിൽ മോൻട്ടി എന്ന മുഹമ്മദ്‌ ഷാഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പൂച്ച ഫിറോസിനെ ഇന്നലെ രാത്രി കർണാടകയിലെ ഗുണ്ടൽപ്പെട്ടക്ക് അടുത്തുള്ള ദൊഡ്ഡദപ്പൂർ എന്ന സ്ഥലത്തെ ഫാം ഹൌസിൽ വെച്ചും മോൻടി ഷാഫിയെ ചുടലമുക്കിലെ വീട്ടിൽ വെച്ചും ആണ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്.ഇതോടെ സംഭവത്തിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 10 ആയി.


മൈസൂർ,, ഊട്ടി എന്നിവിടങ്ങളിൽ ഒലിവിൽ കഴിഞ്ഞ ശേഷം ഗുണ്ടൽപേട്ട എത്തി ഫാം ഹൌസിൽ എത്തുമ്പോഴാണ് പിടിയിലായത്.

Post a Comment

Previous Post Next Post